Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും

മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് നാളെ നടത്തും. ഉച്ചക്ക് ശേഷം 2 മണി മുതൽ 03.30 വരെ വെടിക്കെട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്ത സാഹചര്യത്തിൽ രണ്ടുവട്ടം വെടിക്കെട്ട് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നു മണിക്കായിരുന്നു ആദ്യം വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നത്. കനത്ത മഴയെ തുടർന്ന് ഇത് മാറ്റിവച്ചു. പിന്നീടത് ഞായറാഴ്ച വൈകിട്ടത്തേക്ക് മാറ്റിയെങ്കിലും മഴ വീണ്ടും വില്ലനായി.
കുടമാറ്റം നടക്കുമ്പോൾ മുതൽ തൃശൂർ നഗരത്തിൽ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടർന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News