മഴയ്ക്ക് നേരിയ ശമനം; സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പിൻവലിച്ചു

സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായതോടെ എല്ലാ ജില്ലകളിലും ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറ‍ഞ്ച് അലർട്ട് പിൻവലിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെയും ഒരു ജില്ലയിലും ഓറഞ്ച് ജാഗത പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം,സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയകെടുതിയുടെ മുൻ കാല അനുഭവപശ്ചാത്തലത്തിൽ കടുത്ത ജാഗ്രത പാലിക്കാനാണ് സർക്കാർ നിർദ്ദേശം. റവന്യൂ മന്ത്രിയുടെ ഓഫീസിൽ പ്രത്യേക കണ്‍ട്രോൾ റൂം തുറന്നു.  അടിയന്തിര ഘട്ടങ്ങളിൽ ജനങ്ങൾക്ക് കണ്‍ട്രോൾ റൂമിൽ വിളിച്ച് സഹായം തേടാം.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍  പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് തുറന്നു. ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നു. മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ,   മലയോര മേഖല എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.  കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർ കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ  കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here