Vijay Babu: വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍

പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.പാസ്‌പോര്‍ട്ട് റദ്ദായ വിവരം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ മറ്റ് രാജ്യങ്ങളുടെ എംബസികളെ അറിയിക്കും.വിജയ് ബാബു യു എ ഇ യില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചനയുണ്ട്. ഈ മാസം 24 നകം ഹാജരായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ നാഗരാജു അറിയിച്ചു.

പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നിര്‍ണ്ണായക നീക്കമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പരിഗണിച്ച് വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി.ഇതോടെ ഈ പാസ്സ്‌പോര്‍ട്ടില്‍ ഇഷ്യു ചെയ്ത വിസകളെല്ലാം റദ്ദാകും. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം വഴി അതാത് രാജ്യത്തെ എംബസികളെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

ഇതിനിടെ വിജയ് ബാബു മറ്റൊരു രാജ്യത്തേയ്ക്ക് കടന്നതായി സൂചനകളുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാറായിട്ടില്ല. യാത്രാരേഖകള്‍ റദ്ദായ സാഹചര്യത്തില്‍ വിജയ് ബാബുവിന് ഇനി മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാനാവില്ലെന്നും കമ്മീഷണര്‍ നാഗരാജു പറഞ്ഞു.

ഈ മാസം 24 ന് നാട്ടില്‍ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരിക്കുന്നത്. 24 ന് വന്നില്ലെങ്കില്‍
ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ നാഗരാജു അറിയിച്ചു.

Vijay Babu: നടിയെ ബലാത്സംഗം ചെയ്ത കേസ്; വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി

നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരായ (Vijay Babu) അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നടപടി. വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

നടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്‍റർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ കോടതി ഇന്നലെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്‍റാണ് യുഎഇ പൊലീസിന് കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News