കെ എസ് ആര്‍ ടി സിയില്‍ ശമ്പപള വിതരണം ഇന്ന് നടക്കും. ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പണം നല്‍കാന്‍ അനുമതി നല്‍കും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണും.
ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ തീരുമാനം.കൂടുതല്‍ തുക ആവശ്യമെങ്കില്‍ താത്കാലികസാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശമ്പള വിതരണം വൈകിയതിനെതിരായ യൂണിയന്റെ പ്രതിഷേധ സംഗമം ഇന്ന് ട്രാന്‍പോര്‍ട്ട് ഭവന് മുന്നില്‍ നടക്കും.
അതേസമയം ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചുവെന്ന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ഇന്ധനവില വര്‍ധനവെന്നും മന്ത്രി. അതേസമയം ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് യൂണിയനുകള്‍ സമരം നടത്തിയത് കൊണ്ട് മാത്രമാണ് ശമ്പളം വൈകിയതെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.