Thrissur Pooram: കാലാവസ്ഥ അനുകൂലമായാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന്

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു.

പകല്‍ മഴ മാറി നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവെക്കുകയായിരുന്നു.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന തേക്കിന്‍കാട് മൈതാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂര്‍ണമായും പൊട്ടിച്ച് തീര്‍ക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക. അതിനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീറ്റര്‍ പരിധിയില്‍ ആളുകള്‍ക്ക് പ്രവേശനമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News