KPPL: ഞങ്ങള്‍ നടത്തിക്കോളാം എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടും ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം പറഞ്ഞു: മുഖ്യമന്ത്രി

ഹിന്ദുസ്ഥാന്‍ പേപ്പര്‍ ലിമിറ്റഡ് നടത്തിക്കോളാം എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടും കേന്ദ്രം സ്വകാര്യ മുതലാളിമാരുടെ കൂടെ ലേലത്തില്‍ പങ്കെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള പേപ്പര്‍ ലിമിറ്റഡിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന് ഈ സ്ഥാപനം അങ്ങേയറ്റം വിലമതിക്കുന്നതാണ്. അതു കെണ്ടു തന്നെ കേന്ദ്രസര്‍ക്കാരിനുള്ള നിര്‍ബന്ധ ബുദ്ധി പോലെ സ്ഥാപനം നിലനിര്‍ത്തിയേ തീരുവെന്ന് സംസ്ഥാനത്തിനും നിര്‍ബന്ധ ബുദ്ധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ സാക്ഷാത്കാരമാണ് ഇന്നിവിടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

KPPL; ഇത് ചരിത്രം; കേരളത്തിന്റെ കെപിപിഎൽ പ്രവർത്തനമാരംഭിച്ചു

പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിൽ മാതൃകയായി കേരള സർക്കാർ. കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. കേന്ദ്രസർക്കാർ അടച്ചു പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ഏറ്റെടുത്താണ് സംസ്ഥാന സർക്കാർ കെ പി പി എൽ സ്ഥാപിച്ചിരിക്കുന്നത്.

വ്യവസായരംഗത്ത് കേരളത്തിൻറെ ബദൽ എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ്. മൂന്നുവർഷം മുമ്പ് കേന്ദ്രസർക്കാർ അടച്ചുപൂട്ടി സ്ഥാപനമാണ് കെ പി പി ൽ എന്ന പേരിൽ ഇന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എച്ച് എൻ എൽ ലേലത്തിലൂടെ ആണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.കമ്പനിയുടെ പ്രവർത്തന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കേരളം കേന്ദ്രത്തിന് നൽകുന്ന ബദലാണ് ലാഭകരമായ പോതുമേഖല സ്ഥാപനമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ
മുഖ്യപ്രഭാഷണം നടത്തി.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശംസ അറിയിച്ചു

നാലുവർഷത്തിനുള്ളിൽ 3000 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തില് ന്യൂസ് പ്രിന്റ് അടക്കമുള്ള വിവിധ കടലാസുകളും രണ്ടാം ഘട്ടത്തിൽ വിവിധ ഉല്പന്നങ്ങളുമാകും കമ്പനിയിൽ നിർമ്മിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here