UDF: യുഡിഎഫ് നിയന്ത്രണത്തിലുള്ള തിരുവല്ല നഗരസഭയില്‍ ഭരണം തുലാസില്‍

യുഡിഎഫ് നിയന്ത്രണത്തിലുള്ള തിരുവല്ല നഗരസഭയില്‍ ഭരണം തുലാസില്‍. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനുമെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടിസിന് മേല്‍ അവിശ്വാസ പ്രമേയത്തിന് അനുമതി. അടുത്ത മാസം രണ്ടിന് അവിശ്വാസം അവതരിപ്പിക്കാനാണ് എല്‍ഡിഎഫ്‌നീക്കം. പത്തനംതിട്ട ജില്ലയില്‍ യുഡിഎഫ് ഭരണത്തിലുള്ള ഏക നഗരസഭയാണ് തിരുവല്ല. നിലവിലെ വികസന മുരടിപ്പും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയ അവതരണത്തിന് നോട്ടീസ് കൈമാറിയത്.

റീജണല്‍ ഡയറക്ടറുടെ കൊല്ലം ഓഫീസിലെത്തിയായിരുന്നു നോട്ടീസ് കൈമാറ്റം. അടുത്ത മാസം രണ്ടിന് എല്‍ഡിഎഫ് പ്രമേയം അവതരിപ്പിക്കും.യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിട്ടുളള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലാണ് ഇടത് കണ്ണുകള്‍. ആറംഗങ്ങളില്‍ 4 പേര്‍ എല്‍.ഡി.എഫിനു കൈകൊടുക്കുമെന്നാണ് സൂചനകള്‍. ഭൂരിപക്ഷ അംഗങ്ങളും ചേരി മാറിയാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലെന്ന് ഇവരുടെ രാഷ്ട്രീയ ചുവടുകള്‍ക്ക് സംരക്ഷണം ഒരുക്കും.

ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ കോണ്‍ഗ്രസ് പ്രതിനിധിയും വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമാണ്. ഒന്നേകാല്‍ വര്‍ഷം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇരുവരും 31നു രാജിവയ്ക്കാനാണ് സാധ്യതയേറുന്നത്. ഇതോടെ അവിശ്വാസം അപ്രസക്തമാക്കനാണ് യു.ഡി.എഫ. നേതൃത്വം കണക്കുകൂട്ടുന്നത് 40 അംഗ നഗരസഭ കൗണ്‍സിലില്‍ യു.ഡി.എഫ് 16, എല്‍.ഡി.എഫ് 14, ബി ജെ പി 7 സ്വതന്ത്രന്‍ ഒന്ന് എസ് ഡി പി െഎ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here