Kerala Govt: ‘ഭരണ മികവിന് ജനം കൊടുത്ത അംഗീകാരം’ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്

രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനം ആഗ്രഹിച്ച പല പദ്ധതികള്‍ക്കും തുടക്കമിട്ട് കഴിഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നാളെയുടെ കേരളമെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പിലാണ് സര്‍ക്കാര്‍ അതും അഴിമതിരഹിതവും,ജനക്ഷേമവും മുഖമുദ്രയാക്കിയ ജനകീയ ഭരണത്തിലൂടെ. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുകയാണ്.

ഈ ഒരു വര്‍ഷകാലയളവില്‍ ഒരു അഴിമതി ആരോപണം പോലും സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.കേരളത്തില്‍ ആദ്യമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തി ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ കുറിച്ചത് പുതു ചരിത്രമാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലും ജനങ്ങളെ ചേര്‍ത്തു പിടിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനു കഴിഞ്ഞു.

ആരോഗ്യമേഖലയിലും മറ്റും നടത്തിയ സമഗ്ര വികസനം കൊവിഡിന്റെ പല തരംഗങ്ങളിലും അതിജീവിക്കാന്‍ സഹായിച്ചു. സമസ്ത മേഖലയുടെ പുരോഗതിയും വികസനവും ലക്ഷ്യം വച്ചുള്ള ഭരണമാണ് പിണറായി സര്‍ക്കാര്‍ കാഴ്ച വച്ചത്. സാധാരണക്കാരനെ ചേര്‍ത്തു നിര്‍ത്തി അവരുടെ ക്ഷേമത്തിനും കരുതലിനും വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയുടെ അവകാശവും വീടില്ലാത്തവര്‍ക്ക് തലചായ്ക്കാന്‍ വീടും ഉറപ്പു വരുത്തിയാണ് സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുന്നത്.

തെരഞ്ഞടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ടുള്ള പ്രയാണമാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ മുന്‍പോട്ട് നയിക്കാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയം. കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോളും അതിനെ മറികടക്കുന്ന ഇടതു ബദല്‍ ഉയര്‍ത്തി പിടിച്ചാണ് സര്‍ക്കാര്‍ നീധങ്ങുന്നത്. അഴിമതി രഹിതമെന്നത് വാക്കുകളിലല്ലാതെ പ്രവര്‍ത്തിയിലൂടെ കാണിക്കാനും സര്‍ക്കാരിനു സാധിച്ചു. ഇനിയുള്ള നാളുകളിലും ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയും വിശ്വാസത്തിലെടുത്തുമുള്ള ഭരണ തുടര്‍ച്ചയ്ക്കാകും കേരളം സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News