കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2259 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് മൂലം 20 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചീകിത്സയിലുള്ളവരുടെ എണ്ണം 15,044 ആയി. അതേ സമയം, കോവിഡ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ വാക്സിനേഷൻ പുരോഗതി വിലയിരുത്താനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ
സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വാക്സിനേഷൻ വിലയിരുത്താനാണ് യോഗം. സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും.
Jammu Kashmir: ജമ്മു-ശ്രീനഗര്‍ പാതയില്‍ തുരങ്കം തകര്‍ന്ന് അപകടം
ജമ്മു കശ്മീരിലെ റമ്പാനിലാണ് തുരങ്കം ഇടിഞ്ഞ് അപകടം ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് മുതല്‍ ഏഴ് വരെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഖോനി നല്ലയിലെ തുരങ്കത്തിന്റെ മുന്‍വശത്തെ ഒരു ചെറിയ ഭാഗം വ്യാഴാഴ്ച രാത്രി ഓഡിറ്റിനിടെ തകര്‍ന്നിരുന്നു.
ഉടന്‍ തന്നെ പൊലീസും സൈന്യവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ റംബാനിലെ മേക്കര്‍കോട്ട് മേഖലയില്‍ ഖൂനി നാലയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നു.
ഏഴോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്” റമ്പാന്‍ ഡെപ്യൂട്ടി കമ്മീഷണറെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.