‘തെറി പറഞ്ഞ ശേഷം കണ്ണൂർ കൊളോക്കിയലെന്ന് പറയുന്നത് കണ്ണൂർകാർക്ക് തന്നെ അപമാനം’ സുധാകരനെതിരെ ജോൺ ബ്രിട്ടാസ് എം പി

തെറി പറയുന്നത് മുഴുവൻ കണ്ണൂർ കൊളോക്കിയൽ എന്ന് പറയുന്നത് കണ്ണൂർകാർക്ക് തന്നെ അപമാനമെന്ന് ജോൺ ബ്രിട്ടാസ് എം പി. കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്ന എന്ത് പറഞ്ഞാലും കണ്ണൂർ കൊളോക്കിയൽ ആണെന്ന് സുധാകരൻ പറയും. കണ്ണൂരിൽ ഇത്തരമൊരു പ്രയോഗമില്ല. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ സുധാകരൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിക്കുയായിരുന്നു എം പി.

തൃക്കാക്കര യുഡിഎഫിന് വിട്ടുകൊടുക്കണമെന്ന് ദയനീയമായ അഭ്യർത്ഥന വരെ സുധാകരൻ നടത്തിയെന്നും പരിഭ്രമവും അന്ധാളിപ്പും നിറഞ്ഞതാണ് സുധാകരൻ വാക്കുകളെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. കെപിസിസി അധ്യക്ഷനായ അദ്ദേഹം സമചിത്തതയോടെ സംസാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജസ്ഥാനിലെ ചിന്തൻ ശിബിരം സ്ഥാനാർഥി നിർണയത്തിന് മുൻപ് നടന്നിരുന്നുവെങ്കിൽ തൃക്കരയിൽ ഉമാ തോമസ് സ്ഥാനാർത്ഥിയാകില്ലായിരുന്നു. ഒരു കുടുംബത്തിലെ മറ്റൊരു വ്യക്തിയെ പരിഗണിക്കണമെങ്കിൽ അഞ്ചു വർഷമെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തനം അല്ലെങ്കിൽ നേതൃപാടവം വേണം എന്നാണ് ചിന്തൻ ശിബിരനിലെ തീരുമാനം.

അതേസമയം വികസനകാര്യത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഇടമാണ് തൃക്കാക്കര. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വികസന പരിപ്രേക്ഷ്യത്തിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News