Vijay Babu: ഹാജരായില്ലെങ്കില്‍ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന്പൊലീസ്

ഈ മാസം 24നകം ഹാജരായില്ലെങ്കില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. നടിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി. ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് അസാധുവാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.

വിജയ് ബാബു ഈ മാസം 24ന് ഹാജരാകാമെന്ന് പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. വിജയ് ബാബു ദുബൈ വിട്ട് മറ്റൊരു രാജ്യത്തേക്ക് പോയതായി പൊലീസ് സംശയിക്കുന്നു. വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് നേരത്തെ അറസ്റ്റ് വാറണ്ട് കൈമാറിയിരുന്നു. ഇന്റര്‍പോള്‍ ആണ് വാറണ്ട് കൈമാറിയത്.

Vijay Babu: വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍. കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിജയ് ബാബു യുഎഇയില്‍ നിന്നും കടന്നതായി സംശയം.

പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി വഴി യുഎഇ എംബസിയെ അറിയിക്കും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.

വിജയ് ബാബുവിനതിരായ പീഡനക്കേസില്‍ ബ്ലു നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് കമ്മീഷണര്‍. പക്ഷേ യുഎ ഇ ഇന്റര്‍പോളില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. വിജയ് ബാബുവിന്റെ മേല്‍വിലാസം ലഭിച്ചാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അടുത്ത നടപടിയിലേയ്ക്ക് കടക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നാണ് പ്രതീക്ഷ
വിജയ് ബാബുവില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News