നല്ല മഴയത്ത് ചൂട് ചോറിന്റെ കൂടെ ഉണക്കമീന്‍ കറി ആയാലോ?

എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഉണക്കമീന്‍ കറി. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലെ വീട്ടുകാര്‍ക്കും പരിചിതമാണ് ഈ കറിക്കൂട്ട്. അതിന്റെ മണം മാത്രം മതി നിങ്ങളുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കാന്‍. ആരും ഇതില്‍ മയങ്ങും.

ചേരുവകള്‍
ഉണക്കമീന്‍ – 250 ഗ്രാം
ഉള്ളി – 75 ഗ്രാം
പച്ചമുളക് – രണ്ട്
ഇഞ്ചി, വെളുത്തുള്ളി അരച്ചത് – 30 ഗ്രാം
മല്ലിപ്പൊടി – 30 ഗ്രാം
മുളകു പൊടി – 30 ഗ്രാം
മഞ്ഞള്‍പ്പൊടി – 10 ഗ്രാം
കറിവേപ്പില – 10 ഗ്രാം
കടുക് – 10 ഗ്രാം
ഉലുവ – 10 ഗ്രാം
വെളിച്ചെണ്ണ – 50 മില്ലി

തയ്യാറാക്കുന്ന വിധം

ഉണക്കമീന്‍ വൃത്തിയാക്കി തണുത്ത വെള്ളത്തിലിട്ടു വയ്ക്കുക. വലിയ തവയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില, പച്ചമുളക് കീറിയത്, ഉള്ളി അരിഞ്ഞത് എന്നിവ ചേര്‍ത്ത് തവിട്ടു നിറമാകും വരെ അടുപ്പില്‍ വച്ച് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി ചേര്‍ത്തരച്ചത് ഇതില്‍ ചേര്‍ക്കുക, ഒപ്പം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും മല്ലിപ്പൊടിയും. വൃത്തിയാക്കിയ ഉണക്കമീനും പുളിയും ചേര്‍ത്ത് നന്നായി വേവിക്കുക. ചൂടോടെ വിളമ്പണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News