Pegasus: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 29 ഫോണുകള്‍ പരിശോധിച്ചെന്നും, അന്വേഷണത്തിന് സോഫ്റ്റ്വെയര്‍ വികസിപ്പെന്നും വിദഗ്ധ സമതി. ജൂലൈയില്‍ കേസ് വീണ്ടും പരിഗണിക്കാമെന്നും സുപ്രിംകോടതി.

മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ കഴിഞ്ഞ ഒക്ടോബറിലാണ് സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്ന റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി, മുദ്രവച്ച കവറില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ചോര്‍ത്തലിന് ഇരയായെന്ന് പറയുന്ന 29 മൊബൈലുകള്‍ ഇതുവരെ ലഭിച്ചതായും വിദഗ്ധP സമിതി സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിനായി സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സമതിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. 4 ആഴ്ചക്കകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതേ സമയം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുന്നോട്ട് വെച്ചെങ്കിലും സോളിസിറ്റര്‍ ജനറല്‍ ഈ ആവശ്യത്തെ എതിര്‍ത്തു..അടുത്ത ജൂലൈയില്‍ കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here