Navajyoth Singh Sidhu: കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിദ്ദു

മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഉടന്‍ കോടതിയില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതികരിച്ച സിദ്ദു ഇന്ന് രാവിലെ പട്യാല കോടതിയില്‍ ഹാജരാകുമെന്ന് സൂചനകളുണ്ടായിരുന്നു. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ നീക്കം നടത്തിയെങ്കിലും പുനപരിശോധന ഹര്‍ജി വിധിയെ മറികടക്കാനാവില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ശിക്ഷ നീട്ടിവക്കാനുള്ള ശ്രമം.

സിദ്ദുവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി കീഴടങ്ങാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിനോടഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം കിട്ടിയത്. കോടതി ഇക്കാര്യത്തല്‍ ഇന്ന് തന്നെ നിലപാടെടുത്തേക്കും.

കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന് തടവുശിക്ഷ; ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത് സുപ്രീംകോടതിപാര്‍ട്ടി വക്താവ് തേജീന്ദര്‍ ബഗ്ഗയെ ദില്ലിയിലെത്തി അറസ്റ്റ് ചെയ്യാന്‍ പഞ്ചാബ് പോലീസ് കാണിച്ച ശുഷ്‌കാന്തി എന്തു കൊണ്ട് സിദ്ദുവിന്റെ കാര്യത്തിലില്ലെന്ന് ബിജെപി ചോദിച്ചു.

അതേ സമയം സുപ്രീംകോടതി വിധിയോട് കോണ്‍ഗ്രസ് ഇനിയും പ്രതിരിച്ചിട്ടില്ല. സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാര്‍ട്ടിയില്‍ സിദ്ദുവിന് വലിയ പിന്തുണയില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News