Neyyatinkara: പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗസംഘം പിടിയില്‍

നെയ്യാറ്റിന്‍കര വെള്ളറടയില്‍ വാഹന പരിശോധനയ്ക്കിടയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗസംഘം പിടിയില്‍. മാറനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ റിനി ജോണ്‍, കാഞ്ഞിരംകോട് തൂവല്ലൂര്‍കോണം കുളത്തുമ്മല്‍ സ്വദേശി നിതിന്‍ , കാട്ടാക്കട അയണിവിള സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്.ബൈക്കില്‍ സഞ്ചരിച്ച് മൂന്നംഗസംഘം വാഹന പരിശോധനയ്ക്കിടയില്‍ പോലീസിനോട് തട്ടുകയായിരുന്നു. പരിശോധനയില്‍ ഉണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സംഘം ആക്രമിക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെള്ളറട കാരകൂട്ടില്‍ വച്ചായിരുന്നു സംഭവം. ഇവരുടെ ആക്രമണത്തില്‍ നേരിയ പരിക്ക് പറ്റിയ പോലീസുകാര്‍ അവളോട് സി എച്ച് സി യില്‍ ചികിത്സ തേടി. പ്രതികളെ ഇന്നു നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

പൊലീസുകാരുടെ ദുരൂഹ മരണത്തില്‍ സ്ഥലം ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുട്ടിക്കുളങ്ങര സ്വദേശി സുരേഷാണ് അറസ്റ്റിലായത്. മൃതദേഹങ്ങള്‍ ഉന്ത് വണ്ടിയിലും ചുമന്നുമായി വയലില്‍ കൊണ്ടുവന്നിട്ടു.പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ ക്യാമ്പിലേക്ക് എറിയുകയും ചെയ്തു. നരഹത്യ തെളിവ് നശിപ്പിക്കല്‍ അനധികൃതമായി വൈദ്യുതി കണക്ഷന്‍ എടുത്തത് – തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നു.

പൊലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവം: കസ്റ്റഡിയിലുള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിന് സമീപം രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട്  കസ്റ്റഡിയിലുള്ള രണ്ട് പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.പന്നിക്ക് വേണ്ടി വെച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി. ഇവര്‍ക്കെതിരെ വനം വകുപ്പ് 2016ല്‍ കേസെടുത്തിരുന്നു..2016ൽ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിനാണ് കേസ്.

ഇന്നലെ രാവിലെയാണ് ക്യാമ്പിനോട് ചേർന്നുള്ള വയലിൽ ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് പേരുടേയും ശരീരത്തിൽ പൊള്ളലേറ്റതിന്‍റെ  പാടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.

പന്നിക്ക് വേണ്ടി വയലിൽ വൈദ്യുതിക്കെണി വയ്ക്കാറുണ്ടെന്ന് കസ്റ്റഡിയിലുള്ളവർ സമ്മതിച്ചു. കഴിഞ്ഞ ദിവസവും വൈദ്യുതിക്കെണി വച്ചിരുന്നു. രാവിലെ വന്നു നോക്കിയപ്പോൾ രണ്ടുപേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നും മാറ്റി. മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയിട്ടുവെന്നുമാണ് കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News