KSRTC: കെഎസ്ആര്‍ടിസിയില ശമ്പളവിതരണം; അധിക ധനസഹായം നല്‍കുന്നത് വീണ്ടും പരിഗണിക്കുന്നുവെന്ന് ധനമന്ത്രി

കെഎസ്ആര്‍ടിസിയില ശമ്പളവിതരണത്തില്‍ അധിക ധനസഹായം നല്‍കുന്നത് വീണ്ടും പരിഗണിക്കുന്നുവെന്ന് ധനമന്ത്രി. ഗതാഗത വകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കുകയാണ്. ഗ്യാരന്റി നല്‍കാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയാത്തതിനാല്‍ കെ ടി ഡി എഫ് സി വായ്പ സാധിക്കില്ല. സമരം ചെയ്തതു കൊണ്ടല്ല കെഎസ് ആര്‍ ടി സി യ്ക്ക് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നത് ധനമന്ത്രി.പണം ഇല്ലാത്തത് കൊണ്ടാണ് ശമ്പളം നല്‍കാന്‍ കഴിയാത്തത്. സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കുന്നതാണ് പരിഗണിക്കുന്നത്.

എന്നും ഇങ്ങനെ കൊടുക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കും.ഇന്ത്യയില്‍ ഏത് പൊതുഗതാഗത സംവിധാനത്തില്‍ കൊടുക്കുന്നതില്‍ അധികം സഹായം കേരള സര്‍ക്കാര്‍ കൊടുക്കുണ്ട്.ശമ്പളത്തിനുള്ള തുക വായ്പ എടുക്കുന്നതിന് ജാമ്യം നില്‍ക്കുന്നതിലും പ്രശ്‌നമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപങ്ങളെ തകര്‍ക്കുന്ന നിലപാട് ആണ്എടുക്കുന്നത. കെ എസ് ആര്‍ ടി സി യിലെ സമരം രാഷ്ട്രീയം മാത്രമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

KSRTC: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്ന് മുതല്‍; സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു

കെ എസ് ആര്‍ ടി സിയില്‍ ശമ്പപള വിതരണം ഇന്ന് നടക്കും. ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗണ്‍സില്‍ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പണം നല്‍കാന്‍ അനുമതി നല്‍കും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണും.

ബാക്കി തുക ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിന്റെ തീരുമാനം.കൂടുതല്‍ തുക ആവശ്യമെങ്കില്‍ താത്കാലികസാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശമ്പള വിതരണം വൈകിയതിനെതിരായ യൂണിയന്റെ പ്രതിഷേധ സംഗമം ഇന്ന് ട്രാന്‍പോര്‍ട്ട് ഭവന് മുന്നില്‍ നടക്കും.

അതേസമയം ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചുവെന്ന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ഇന്ധനവില വര്‍ധനവെന്നും മന്ത്രി. അതേസമയം ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് യൂണിയനുകള്‍ സമരം നടത്തിയത് കൊണ്ട് മാത്രമാണ് ശമ്പളം വൈകിയതെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here