Moovatupuzha: മൂവാറ്റുപുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

മൂവാറ്റുപുഴയില്‍ വാഹനങ്ങളുടെ കൂട്ടയിടി. മിനിലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്‌. നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയും കാറും താഴ്ചയിലേയ്ക്ക് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും ഗുരുതര പരുക്കില്ല.

Malappuram: ദുരൂഹ സാഹചര്യത്തിൽ അജ്ഞാതർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്. സംഭവം കൊലപാതകമെന്ന് സംശയം. 3 പേർ കസ്റ്റഡിയിൽ .

വിദേശത്തു നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമിച്ചു ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണക്കടത്തു സംഘമാണെന്നെന്നാണ് സൂചന. ജിദ്ദയിൽ നിന്നും ഈ മാസം 15നാണ് ജലീൽ നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്. ജലീലിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്.

Vijay Babu: വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍. കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിജയ് ബാബു യുഎഇയില്‍ നിന്നും കടന്നതായി സംശയം.പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി വഴി യുഎഇ എംബസിയെ അറിയിക്കും.

ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.വിജയ് ബാബുവിനതിരായ പീഡനക്കേസില്‍ ബ്ലു നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് കമ്മീഷണര്‍. പക്ഷേ യുഎ ഇ ഇന്റര്‍പോളില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല.

വിജയ് ബാബുവിന്റെ മേല്‍വിലാസം ലഭിച്ചാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അടുത്ത നടപടിയിലേയ്ക്ക് കടക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നാണ് പ്രതീക്ഷ വിജയ് ബാബുവില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here