ഹിന്ദി വാദത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി

ഹിന്ദി വാദത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശിയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് കൂടുതൽ മുൻഗണന നൽകി എന്ന് നരേന്ദ്ര മോദി. ബിജെപിയുടെ 3 ദിവസത്തെ ഉന്നതതല നേതൃയോഗത്തെ അവിസംബോധന ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ വിശദികരണം.

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദികരണവുമായി രംഗത്ത് എത്തിയത്. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന നിലപാട് ഉയർത്തിയാണ് ബിജെപി ഹിന്ദി വാദം മുന്നോട്ടു വയ്ക്കുന്നത് .

ഹിന്ദി അറിഞ്ഞു കൂടാത്തവർ വിദേശികൾ എന്നായിരുന്നു ഉത്തർപ്രദേശ് മന്ത്രി സഞ്ജയ്‌ നിഷാതിന്റെ വിവാദ പ്രസ്താവന. ഭാഷ വാദം ശക്തമാക്കുന്നതിന്റെ ഇടയിലാണ് ഭാഷയുടെ പേരിൽ വിവാദമുണ്ടാക്കാൻ കുറച്ചു നാളുകളായി ശ്രമം നടക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് . ബിജെപി എല്ലാ പ്രാദേശിക ഭാഷയെയും കാണുന്നത് ഒരുപോലെയെന്നും ഇന്ത്യയുടെ ആത്മാവ് ആണ് പ്രാദേശിക ഭാഷകൾ എന്നും പറഞ്ഞിരുന്ന പ്രധാനമന്ത്രി .ദേശിയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് കൂടുൽ മുൻഗണന നൽകിയെന്നുമാണ് ജയ്പൂരില്‍ ബിജെപിയുടെ ഉന്നതത്തല നേതൃയോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത്.

3 ദിവസമായി നടക്കുന്ന ഉന്നതതല നേതൃയോഗത്തിന്റെ പ്രധാന അജണ്ട 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ് . എൻഡിഎയുടെ 8 വർഷം താഴെക്കിടയിൽ ഉള്ളവരുടെയും സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി ആണ് പ്രവർത്തിച്ചതെന്നും ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു .അതോടൊപ്പം അടുത്ത 25 വർഷത്തേക്ക് ബിജെപിയുടെ മുന്നോട്ടു പോക്കിനുള്ള കർമ പദ്ധതികളും യോഗത്തിൽ തീരുമാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News