എന്ത് വികസനം കൊണ്ടു വന്നാലും അതിനെ എതിര്‍ക്കുന്ന ചില വികസന വിരോധികളുണ്ട് നമ്മുടെ നാട്ടില്‍. ഇപ്പോള്‍ അത്തരത്തിലുള്ളവരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. പ്രേം കുമാര്‍. സര്‍ക്കാരിന്റെ OTT Platform, C-Space കേരളപ്പിറവി ദിനത്തില്‍ ലോഞ്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേള്‍ക്കാന്‍ പോവുന്ന ചില കിടിലന്‍ ചോദ്യങ്ങളാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ OTT Platform, C-Space കേരളപ്പിറവി ദിനത്തില്‍
ലോഞ്ച് ചെയ്യുന്നു. ഇനി കേള്‍ക്കാന്‍ പോവുന്ന കിടിലന്‍ ചോദ്യങ്ങളില്‍ ചിലത്:
01. ആര്‍ക്കാണിപ്പോള്‍ OTT യില്‍ സിനിമ കാണേണ്ടത്?
02.ഇത് സമ്പന്നര്‍ക്ക് വേണ്ടിയുള്ള പദ്ധതിയല്ലേ?
03.കാണേണ്ടവര്‍ തിയറ്ററിലേക്ക് നടന്നുപോയ് കണ്ടാല്‍ പോരേ?
04.CPMലെ വലത് വ്യതിയാനത്തിന്റെ ഉദാഹരണമല്ലേ OTT?
05.പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന OTT വന്നാല്‍ നീരൊഴുക്ക് തടസ്സപ്പെടില്ലേ?
06.ഉള്ള തിയറ്ററുകള്‍ നേരെയാക്കുകയല്ലേ വേണ്ടത്?
07.കൈരളി ശ്രീ നന്നായി നടത്താത്തവരാണോ ഇതുണ്ടാക്കാന്‍ പോവുന്നത്?
08.OTT ക്കെതിരെ പണ്ട് സമരം ചെയ്തവരല്ലേ നിങ്ങള്‍?
09.നിര്‍ബന്ധമുള്ളവര്‍ക്ക് VCR വാങ്ങിക്കൊടുത്താല്‍ പോരേ?
10.കോടിയേരിയുടെ മകന്‍ അഭിനയിക്കുന്നത് കൊണ്ടല്ലേ OTT?
11.ചെറിയ സ്‌ക്രീനില്‍ സിനിമ കണ്ടാല്‍ കണ്ണിന് കേടല്ലേ?
12.ലാപ്‌ടോപ്പ് മൊബൈല്‍ കമ്പനികളുടെ കമ്മിഷന്‍ കണ്ടല്ലേ?
13.പിണറായിക്ക് അഴിമതി നടത്താനല്ലേ OTT പദ്ധതി?
14.കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി കൊടുക്കുമെന്ന് വിചാരിക്കുന്നുണ്ടോ?
15.ഇടതുവിരുദ്ധ സിനിമ കാണിക്കാന്‍ അവസരമൊരുക്കാമോ ഇടതു സര്‍ക്കാര്‍?
16.പിണറായിയുടെ പത്ര സമ്മേളനം കാണിക്കാനല്ലേ ഈ പരിപാടി?
17.സ്ത്രീവിരുദ്ധ സിനിമകള്‍ പ്രചരിപ്പിക്കാനുള്ള പദ്ധതിയല്ലേയിത്?
18.ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ ഹനിക്കാന്‍ സഹായിക്കയല്ലേ ഇടതുമുന്നണി?
19.അത്ര നല്ലതെങ്കില്‍ എന്തുകൊണ്ട് നിങ്ങളിത് നേരത്തേ ഉണ്ടാക്കിയില്ല?
20.ഞങ്ങടെ പട്ടിക്ക് ജീവനുണ്ടെങ്കില്‍…പിണറായി വിജയാ…
OTT കേരളത്തിലുണ്ടാക്കാന്‍ ഞങ്ങളനുവദിക്കില്ല.
പ്രേംകുമാര്‍
Get real time update about this post categories directly on your device, subscribe now.