കേരളത്തിലെ കോൺഗ്രസ് ബിജെപിയിലേക്ക് പോകാതിരിക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്: ജോൺ ബ്രിട്ടാസ് എം പി

കേരളത്തിലെ കോൺഗ്രസ് ബിജെപിയിലേക്ക് പോകാതിരിക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി. ജനങ്ങളെ നേരിൽ കണ്ട് തൃക്കാക്കരയുടെ വികസനത്തെ കുറിച്ചു സംസാരിച്ചും വോട്ട് അഭ്യർത്ഥിച്ചും എൽ ഡി എഫ് പ്രചാരണത്തിൽ പങ്കെടുക്കുക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എം പി.

തൃക്കാക്കരയിലെ ജനങ്ങളോട് പ്രധാനമായും രണ്ട് കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. ഒന്ന് തൃക്കാക്കരയുടെ വികസനം തന്നെയാണ്. രണ്ട് ഈ വികസനങ്ങൾ നടപ്പിലാക്കുന്നതിനായി സ്വന്തം രാഷ്ട്രീയ താല്പര്യം സ്മരിച്ച് വോട്ട് ചെയ്യണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം സമ്പൂർണ്ണമായും ജനാധിപത്യ പ്രക്രിയയിലൂടെയാണ് പ്രചാരണം നടക്കുന്നത്, ജനങ്ങൾക്ക് പറയാനുള്ളത് കേട്ട ശേഷം കൃത്യമായും വോട്ട് തേടിയെത്തുന്നവർ മറുപടി നൽകുന്നുണ്ടെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

തെറി പറഞ്ഞ ശേഷം കണ്ണൂർ കൊളോക്കിയൽ എന്ന് പറയുന്നത് കണ്ണൂർകാർക്ക് തന്നെ അപമാനമെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി . കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്ന എന്ത് പറഞ്ഞാലും കണ്ണൂർ കൊളോക്കിയൽ ആണെന്ന് സുധാകരൻ പറയും. കണ്ണൂരിൽ ഇത്തരമൊരു പ്രയോഗമില്ല. മുഖ്യമന്ത്രിയെ സുധാകരൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിക്കുയായിരുന്നു എം പി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here