Supreme Court: മണിച്ചന്‍റെ മോചനം: നാലാഴ്ചക്കുള്ളിൽ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജിയില്‍ നാലാഴ്ചക്കുള്ളിൽ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി(supreme court).

ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. പേരറിവാളന്‍ കേസും സുപ്രീംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്. മണിച്ചന്‍റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

പരിക്കേറ്റ പ്രവാസി മരിച്ച സംഭവം; അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാൾ ഒളിവിൽ

ദുരൂഹ സാഹചര്യത്തിൽ (mystery)ഗുരുതര പരിക്കുകളോടെ (injuries)അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു(youth death).അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത് . വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.പെരിന്തൽമണ്ണയിൽ പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചത് യഹിയ എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മലപ്പുറം സ്വദേശിയാണ്. ഇയാൾ ഒളിവിൽ ആണ്

ആക്രമിച്ചതിന് ശേഷം അബ്ദുഷ ജലീലിനെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണ കടത്തു സംഘമാണ് എന്നെന്ന് സൂചന. ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്.

സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിൽ എത്താം എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.എന്നാൽ ജലീലിനെ കാണാതെ ആയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.തൊട്ടുപിന്നാലെ ജലീൽ വീട്ടിലേക്ക് വിളിച്ചു. പരാതി പിൻവലിപ്പിച്ചു. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News