കുട്ടികുറുമ്പുകള്‍ക്കൊപ്പം ‘കിം കിം’ ന് ചുവടു വച്ച് മഞ്ജുവാര്യര്‍

മഞ്ജു വാര്യര്‍ നായികയായ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിനു മുന്‍പേ തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. മഞ്ജു തന്നെ പാടിയ ‘കിം കിം’ എന്ന ഗാനവും താരത്തിന്റെ ഡാന്‍സും വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും കിം കിം ചുവടുകളുമായി എത്തിയിരിക്കുകയാണ് നടി.

ലുലു മാളില്‍ എത്തിയ കുസൃതിക്കുരുന്നുകള്‍ക്കൊപ്പമാണ് മഞ്ജു വാര്യര്‍ ചുവടുവച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മഞ്ജു അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ലുലു മാളില്‍ എത്തിയത്. ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News