ഇന്ന് വൈകിട്ട് ചായക്ക് ടേസ്റ്റി ഇറച്ചിവട ആയാലോ?

വിവിധതരം വടകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട് എന്നാല്‍ ഇറച്ചിവട കഴിച്ചിട്ടുണ്ടോ? എങ്ങിനെയാണ് ഇറച്ചിവട ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ഇറച്ചി കീമയാക്കിയത് – അര കിലോ
മുട്ട – 6
വെളുത്തുളളി – 50 ഗ്രാം
ഇഞ്ചി – 50 ഗ്രാം
പച്ചമുളക് – 50 ഗ്രാം
കറുവാപ്പട്ട – 2 ഗ്രാം
ഗ്രാമ്പു – 2 ഗ്രാം
പെരുംജീരകം – 2 ഗ്രാം
മല്ലിയില – 50 ഗ്രാം
ഉപ്പ്

ഉണ്ടാക്കുന്ന വിധം

ഇറച്ചി കീമയില്‍ ചതച്ച ഇഞ്ചി, വെളുത്തുളളി, പച്ചമുളക് എന്നിവയും പൊടിയാക്കിയ കറുവാപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം എന്നിവയും യോജിപ്പിക്കുക. പാകത്തിന് ഉപ്പും അരിഞ്ഞ മല്ലിയിലയും കുറച്ച് നാരങ്ങനീരും ചേര്‍ക്കുക. ഈ കൂട്ടിലേക്ക് മുട്ട അടിച്ചതും കൂടി ചേര്‍ത്ത് വടയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ മൊരിച്ചെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News