കൊച്ചി(Kochi)യിൽ വൻ മയക്കുമരുന്ന് വേട്ട. 220 കിലോ ഹെറോയിൻ പിടികൂടി. തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
DRI യും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നു.
ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു
ഒഡീഷയിലെ കിയോഞ്ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ചമ്പുവ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ബൻസ്പാനി റെയിൽവേ ലൈൻ ഏരിയയ്ക്ക് സമീപമാണ് അപകടം.
22 ആനകളുടെ കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തുടർന്ന് ആനക്കൂട്ടം അക്രമാസക്തരാവുകയും, രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു കുട്ടിയാന സംഭവസ്ഥലത്തും, മറ്റൊരു ആനക്കുട്ടിയും ഒരു പെൺ ആനയും വെള്ളിയാഴ്ച രാവിലെയുമാണ് ചരിഞ്ഞത്.
പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ട്രെയിനുകൾ 25 കിലോമീറ്റർ വേഗതത്തിൽ മാത്രമേ കടന്നു പോകാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കടുത്ത ഇരുട്ട് മൂലമാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.