Thrikkakkara: സമൂഹമാധ്യമങ്ങളിലൂടെ വോട്ടിനായി കോൺഗ്രസിന്റെ പ്രതിഫല വാഗ്ദാനം

തൃക്കാക്കരയില്‍ വോട്ടിനായി പണം വാദ്ഗാനം ചെയ്ത് കോണ്‍ഗ്രസിന്‍റെ പരസ്യം. ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25001 രൂപാ സമ്മാനം നൽകുന്നു എന്നാണ് പരസ്യം.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രം സഹിതമാണ് കോണ്‍ഗ്രസിന്‍റെ പ്രവാസി സംഘടന പരസ്യം നല്‍കിയിരിക്കുന്നത്. നിയമലംഘനം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി.

ഏറ്റവും വലിയ ലീഡ് യു. ഡി. എഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25001 രൂപാ സമ്മാനം എന്നാണ് കോണ്‍ഗ്രസിന്‍റെ പരസ്യം. തൃക്കാക്കരയിലെ പ്രവര്‍ത്തകര്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രം സഹിതം പരസ്യവാചകത്തിലൂടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റര്‍ പ്രചരിക്കുന്നത്. കോൺഗസിന്‍റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്‍റ പേരിലാണ് വോട്ടിന് പ്രതിഫല വാഗ്ദാനം.

യുഡിഎഫിന്‍റെ ബൂത്ത് കമ്മറ്റി അംഗങ്ങൾ മണ്ഡലത്തിലെ വോട്ടർമാർ കൂടി ആയതിനാൽ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പരാജയഭീതിമൂലമാണ് ഇത്തരം നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം കോണ്‍ഗ്രസ് നടത്തുന്നതെന്ന് LDF തെഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ എം. സ്വരാജ് ആരോപിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകനും, ജില്ലാ കെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർക്കും , റിട്ടേണിംഗ് ഭാഫീസർക്കും, ചീഫ് ഇലക്ടറൽ ഓഫീസർ ക്കും എം.സ്വരാജ്  പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിവാദങ്ങള്‍ അവസാനിക്കും മുമ്പേയാണ് കോണ്‍ഗ്രസിനെതിരെ വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News