കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 1,500 കോടിയുടെ ഹെറോയിന്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ രണ്ട് ബോട്ടുകളില്‍ നിന്നായി 1,500 കോടിയുടെ ഹെറോയിന്‍ പിടികൂടി. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. 220 കിലോ ഹെറോയിനാണ് പിടികൂടിയത്. ബോട്ടില്‍ നിന്നും ഏതാനും ചിലരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്

മൂവാറ്റുപുഴയില്‍ മിനിലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

എറണാകുളം മൂവാറ്റുപുഴയില്‍ വാഹനങ്ങളുടെ കൂട്ടയിടി.മിനിലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയും കാറും താഴ്ച്ചയിലേക്ക് മറിഞ്ഞു.കുട്ടികള്‍ ഉള്‍പ്പടെ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മൂവാറ്റുപുഴ എംസി റോഡിലെ ഉന്നകൂപ്പയില്‍ വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വന്ന ലോറി നിയന്ത്രണം വിട്ട് കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും,തുടർന്ന് കാറിലും ഇടിക്കുകയായിരുന്നു. ലോറി ബൈക്കിലിടിച്ച ശേഷം വൈദ്യുതി പോസ്‌റ്റ് ഇടിച്ചുതകർത്ത് കാറുമായി കൂട്ടിയിടിച്ചു 15 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

തിരുവല്ല സ്വദേശികളായ കുട്ടികളടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തിരുവല്ലയ്ക്കുപോകുകയായിരുന്നു ഇവര്‍.അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കരെയും ലോറി ഡ്രൈവറേയും ബൈക്ക് യാത്രികനെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.അപകടത്തെത്തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും,അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News