സിദ്ദു കീഴടങ്ങി; ഇനി പട്യാല ജയിലിലേക്ക്…

കൊലപാതകക്കേസില്‍ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു പട്യാല കോടതിയില്‍ കീഴടങ്ങി. സിദ്ദുവിനെ ഉടന്‍ തന്നെ പട്യാല ജയിലിലേക്ക് മാറ്റും. കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിദ്ദു കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

സിദ്ദുവിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയെ സമീപിക്കാനായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. ഇതിനു പിന്നാലെയാണ് സിദ്ദു കീഴടങ്ങിയത്.

1988 ഡിസംബര്‍ 27നാണ് റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തില്‍ പട്യാല സ്വദേശി ഗുര്‍നാം സിംഗിനെ സിദ്ദുവും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചത്. തലയ്ക്കടിയേറ്റ ഇയാള്‍ പിന്നീട് മരിക്കുകയായിരുന്നു. ഈ കേസില്‍ വ്യാഴാഴ്ചയാണ് സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബം സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി പറഞ്ഞത്. വിധി പുറത്തുവന്ന ശേഷം താന്‍ കീഴടങ്ങുമെന്ന് സിദ്ദു വ്യക്തമാക്കിയിരുന്നു.

സിദ്ദുവിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഘ്‌വിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News