Pinarayi Vijayan: ലൈഫിന്റെ ഭാഗമായി 2,95,000 വീടുകൾ നിർമ്മിച്ചു; 1600 ഗ്രാമീണ റോഡുകൾ പൂർത്തീകരിച്ചു; മുഖ്യമന്ത്രി

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. ലൈഫിന്റെ ഭാഗമായി 2,95,000 വീടുകൾ നിർമ്മിച്ചു.

അടുത്തമാസം ഇത് 3 ലക്ഷമായി വർധിക്കും. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനമാണ് കേരളത്തിൽ നടപ്പാക്കുന്നത്. അതിലൂടെ അനവധി നേട്ടങ്ങൾ സംസ്ഥാനം സ്വന്തമാക്കിഎന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘900 വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു. അത് യാഥാർഥ്യമാക്കാൻ ശ്രമിച്ചു. 1600 ഗ്യാമീണ റോഡുകൾ പൂർത്തീകരിച്ചു ആധുനിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആണ് ശ്രമിക്കുന്നത്. BPL വിഭാഗത്തിൽ പെട്ട 14000 കുടുംബങ്ങൾക്ക് കെ ഫോൺ ഉടൻ യാഥാർഥ്യമാക്കും.

പിഎസ്‌സി വഴി 22,345 പേർക്ക് ജോലി നൽകി. 183,706 പേർക്ക് കഴിഞ്ഞ 6 വർഷം കൊണ്ട് പിഎസ്‌സി ജോലി ലഭിച്ചു. ഐടി രംഗത്ത് 10400 പേർക്ക് തൊഴിൽ നൽകി. 181 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. 15 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പ് എന്ന വാഗ്ദാനം നിറവേറ്റി.’, മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News