Hotel: മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് 50 കിലോയോളം പഴകിയ കോഴിയിറച്ചി പിടികൂടി

മൂവാറ്റുപുഴയിലെ ഹോട്ടലില്‍(hotel) നിന്ന് 50 കിലോയോളം പഴകിയ കോഴിയിറച്ചി പിടികൂടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്. ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ചിക്കിങ്ങില്‍ നിന്നാണ് പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്.

ചിക്കന്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രില്‍ വൃത്തിഹീനമായിരുന്നെന്ന് കണ്ടെത്തി. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് പറഞ്ഞു. തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ലതാ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബണ്‍സ് ആന്‍ഡ് ബീന്‍സ് ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിട്ടുണ്ട്.

ബണ്‍സ് ആന്‍ഡ് ബീന്‍സില്‍നിന്ന് പഴകിയ ബീഫ്, ചിക്കന്‍, ഫിഷ്, ഫ്രൂട്ട്‌സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങള്‍ പിടിച്ചെടുത്തു. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News