മറയൂർ – ഉദുമൽപേട്ട റോഡിൽ കെഎസ്ആർടിസി(KSRTC) ബസ് തടഞ്ഞ് ഒറ്റയാൻ. ഉദുമൽപേട്ടയിൽനിന്നും മൂന്നാറിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി ബസിനെ ആനമല കടുവാ സങ്കേതത്തിനു സമീപമാണ് ഒറ്റയാൻ തടഞ്ഞത്.
റോഡിൽ ഇറങ്ങി നിന്നിരുന്ന ഒറ്റയാൻ ബസ് വന്നപ്പോൾ റോഡിൽ നിന്നും മാറാതെ വിലങ്ങി നിന്നും റോഡിലൂടെ നടന്നുമാണ് പതിനഞ്ചു മിനിറ്റോളം ഗതാഗതം തടസ്സപ്പെടുത്തിയത്. ഒറ്റയാൻ നടുറോഡിൽ നിന്നിരുന്നതിനാൽ ഇരുവശങ്ങളിലും മറ്റു വാഹനങ്ങളും കുടുങ്ങിക്കിടന്നു.
മൂവാറ്റുപുഴയില്‍ മിനിലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
എറണാകുളം മൂവാറ്റുപുഴയില്‍ വാഹനങ്ങളുടെ കൂട്ടയിടി.മിനിലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയും കാറും താഴ്ച്ചയിലേക്ക് മറിഞ്ഞു.കുട്ടികള്‍ ഉള്‍പ്പടെ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മൂവാറ്റുപുഴ എംസി റോഡിലെ ഉന്നകൂപ്പയില്‍ വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയാണ് വാഹനാപകടം ഉണ്ടായത്. മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വന്ന ലോറി നിയന്ത്രണം വിട്ട് കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും,തുടർന്ന് കാറിലും ഇടിക്കുകയായിരുന്നു. ലോറി ബൈക്കിലിടിച്ച ശേഷം വൈദ്യുതി പോസ്‌റ്റ് ഇടിച്ചുതകർത്ത് കാറുമായി കൂട്ടിയിടിച്ചു 15 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
തിരുവല്ല സ്വദേശികളായ കുട്ടികളടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തിരുവല്ലയ്ക്കുപോകുകയായിരുന്നു ഇവര്‍.അപകടത്തില്‍പ്പെട്ട കാര്‍ യാത്രക്കരെയും ലോറി ഡ്രൈവറേയും ബൈക്ക് യാത്രികനെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ല.അപകടത്തെത്തുടര്‍ന്ന് ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും,അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.