Pinarayi Vijayan: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷം; വിപുലമായി ആഘോഷിച്ച് തൃക്കാക്കര

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ച് തൃക്കാക്കര. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വികസന വര്‍ഷം ആഘോഷിച്ചത്.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ആഘോഷം. ചരിത്ര നേട്ടവുമായി തുടര്‍ ഭരണം നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷം തൃക്കാക്കരയുടെ പ്രചരണച്ചൂടില്‍ കൂടുതല്‍ ആവേശമായി.

മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചും മധുരം വിളമ്പിയും ആഘോഷിച്ചു. കണ്‍വീനര്‍ ഇ പി ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ ആഘോഷം.

മന്ത്രി പി രാജീവ്, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, കടന്നപ്പളളി രാമചന്ദ്രന്‍ അടക്കമുളള ഘടകകക്ഷി നേതാക്കളും പരസ്പരം മധുരം പങ്കുവച്ചു.

കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി. ഇടതുഭരണത്തിന്‍റെ വികസന രാഷ്ട്രീയം ചൂണ്ടിക്കാട്ടി വോട്ടര്‍മാര്‍ക്കിടയില്‍ സജീവമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News