P Prasad: പൈനാപ്പിൾ കർഷകർക്ക് കൈത്താങ്ങ്; കൃഷിവകുപ്പ് സംഭരണം തുടങ്ങി: കൃഷിമന്ത്രി

തുടർച്ചയായ മഴക്കെടുതിയാലും വിലത്തകർച്ചയാലും പൈനാപ്പിളിന് വിപണി മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് പൈനാപ്പിൾ സംഭരണം തുടങ്ങിയതായി കൃഷി മന്ത്രി പി. പ്രസാദ്(P Prasad) അറിയിച്ചു.

വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനി ലിമിറ്റഡ് ആണ് കർഷകരിൽ നിന്നും നേരിട്ട് പൈനാപ്പിൾ ശേഖരിച്ചു തുടങ്ങിയത്. കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയായ വാഴക്കുളത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന കൃഷിവകുപ്പ് പൊതുമേഖലാസ്ഥാപനമായ ഇവിടെ സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ള വില പ്രകാരമാണ് നിലവിൽ പൈനാപ്പിൾ സംഭരിക്കുന്നത്.

15 രൂപയാണ് സർക്കാർ ഇപ്പോൾ പൈനാപ്പിളിന് നിശ്ചയിച്ചിട്ടുള്ള താങ്ങുവില. മൂവാറ്റുപുഴ യാണ് അഗ്രോ ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ ആസ്ഥാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News