Thrikkakkara: ഉപതെരഞ്ഞെടുപ്പ്; 31ന് തൃക്കാക്കരയിൽ പൊതു അവധി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായ 31ന്‌ മണ്ഡലത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, നെഗോഷ്യബിൾഇൻസ്‌ട്രുമെന്റേഷൻആക്‌ടിന്റെ പരിധിയിൽ വരുന്ന വാണിജ്യ സ്ഥാപനം തുടങ്ങിയവയ്‌ക്ക്‌ അവധി ബാധകമാണ്‌.

സ്വകാര്യ സ്ഥാപനം, സ്വകാര്യ വ്യവസായ കേന്ദ്രം, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന മറ്റു സ്വകാര്യ സ്ഥാപനം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കണം.

ഇതിനുള്ള നടപടി സ്വീകരിക്കാൻ ലേബർകമീഷണർക്ക്‌ സർക്കാർ നിർദേശം നൽകി. തൃക്കാക്കരയിലെ സമ്മതിദായകരായ മണ്ഡലത്തിനുപുറത്ത്‌ ജോലി ചെയ്യുന്നവർക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News