Landslide: ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ

ജമ്മു കശ്മീരിലെ (Jammu Kashmir) റംബാനിൽ കഴിഞ്ഞദിവസം രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ. അവശിഷ്ടങ്ങൾക്കടിയിൽ ഒമ്പത് തൊഴിലാളികൾ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) 15-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. പൂർണമായും അവശിഷ്ടങ്ങളാൽ മൂടപ്പെട്ട സ്ഥലത്ത് നിന്ന് കനത്ത പാറകൾ നീക്കം ചെയ്യാൻ മണ്ണുമാന്തി

യന്ത്രങ്ങൾ വിന്യസിച്ചിട്ടുണ്ട് വ്യാഴാഴ്ച രാത്രി 10:15 ഓടെ തുരങ്കം തകർന്നു. അവിടെ ജോലി ചെയ്യുന്ന 12 തൊഴിലാളികൾ കുടുങ്ങി. മണ്ണിടിച്ചിലിൽ നിരവധി ട്രക്കുകളും എക്‌സ്‌കവേറ്ററുകളും മറ്റ് വാഹനങ്ങളും പൂർണമായും തകർന്നിട്ടുണ്ട്.

കുടുങ്ങിയ ഒമ്പത് പേരിൽ അഞ്ച് പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും ഒരാൾ നേപ്പാളിൽ നിന്നുള്ളയാളും ഒരാൾ അസമിൽ നിന്നുള്ളയാളും രണ്ട് പേർ സ്വദേശികളുമാണ്. മണ്ണിടിച്ചിലിൽ പരുക്കേറ്റ മൂന്ന് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News