അസമിൽ ദുരിതപെയ്ത്ത് തുടരുന്നു; 14 മരണം

അസമിൽ കനത്ത മഴ തുടരുന്നു. 14 പേർ മരിക്കുകയും 8 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിക്കുകയും ചെയ്തു. സംസ്ഥാനത്തെ നദികളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. കൂടാതെ കാസിരംഗ നാഷണൽ പാർക്ക്, ടൈഗർ റിസർവ് പോലുള്ള ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും വെള്ളം ഉ‍യരുന്നത് പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.

ദുരിതബാധിത പ്രദേശങ്ങളിൽ 343 ദുരിതാശ്വാസ ക്യാമ്പുകളും 41 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെന്ന് അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുമായി യൂണിസെഫ് ഏഴു ടീമുകളെ വിന്യസിച്ചു. അസമിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് എല്ലാ സഹായവും നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോടും നേതാക്കളോടും അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News