ബിജെപിയുടെ ത്രിദിന ഉന്നതതല നേതൃയോഗം ഇന്ന് അവസാനിക്കും

രാജസ്ഥാനിലെ ജയ്പൂരിൽ വച്ചു നടക്കുന്ന ബിജെപി ത്രിദിന ഉന്നതതല നേതൃയോഗം ഇന്ന് അവസാനിക്കും . യോഗത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ പങ്കെടുക്കുന്നുണ്ട്.

രണ്ടാം ദിവസമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉന്നതല നേതൃയോഗത്തെ അഭിസംബോധന ചെയ്തിരുന്നു. അതേസമയം, ബിജെപിയുടെ ഹിന്ദി വാദത്തിൽ വിശദികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഭാഷയുടെ പേരിൽ വിവാദമുണ്ടാക്കാൻ കുറച്ചു നാളുകളായി ശ്രമം നടക്കുന്നു. ബിജെപി എല്ലാ പ്രാദേശിക ഭാഷയെയും കാണുന്നത് ഒരുപോലെയെന്നും ഇന്ത്യയുടെ ആത്മാവ് ആണ് പ്രാദേശിക ഭാഷകൾ എന്നും പ്രധാന മന്ത്രി പറഞ്ഞു. ദേശിയ വിദ്യാഭ്യാസ നയത്തിൽ പ്രാദേശിക ഭാഷകൾക്ക് കൂടുൽ മുൻഗണന നൽകിയെന്നുമാണ് ജയ്പൂരില്‍ ബിജെപിയുടെ ഉന്നതത്തല നേതൃയോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News