തൃക്കാക്കരയിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട പ്രചാരണം ഇന്നും തുടരും . രാവിലെ 6.45 ന് കലൂർ സ്റ്റേഡിയത്തിൽ ലോക ഹൈപ്പർടെൻഷൻ വാരത്തോടനുബന്ധിച്ച് കൊച്ചിൽ കാർഡിയക് ഫോറം നടത്തുന്ന സൈക്ലോത്തോണിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പങ്കെടുത്തു.
ഇന്ന് തൃക്കാക്കര ഈസ്റ്റ്, ചളിക്കവട്ടം , പാലാരിവട്ടം എന്നിവിടങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലുമായിരിക്കും സ്ഥാനാർഥി വോട്ടഭ്യർത്ഥിക്കുക. ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാകും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ പ്രചരണം. വൈകിട്ട് മൂന്ന് മണിക്ക് ശേഷം സ്ഥാനാർത്ഥി വൈറ്റില മണ്ഡലത്തിൽ പര്യടനം നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.