SFI: എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ഈ മാസം 23ന് ആരംഭിക്കും

എസ്‌എഫ്‌ഐ(SFI) സംസ്ഥാന സമ്മേളനം ഈ മാസം 23 മുതൽ 27 വരെ മലപ്പുറം പെരിന്തൽമണ്ണയിൽ നടക്കും. 24ന്‌ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന എസ്‌എഫ്‌ഐ 34 ആം സംസ്ഥാന സമ്മേളനത്തിനാണ് പെരിന്തൽമണ്ണയിൽ തുടക്കമാകുന്നത്.കൊടിമര, ദീപശിഖ, പതാക ജാഥകൾ 23ന്‌ വൈകിട്ട്‌ അഞ്ചിന്‌ പൊതുസമ്മേളന നഗരിയായ അഭിമന്യു മഹാരാജാസ്‌ നഗറിൽ സംഗമിക്കും. പെരിന്തൽമണ്ണ ഗവ. ബോയ്‌സ്‌ സ്‌കൂൾ ഗ്രൗണ്ടിൽ സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
24ന്‌ വൈകിട്ട്‌ നാലിന്‌ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌, പ്രസിഡന്റ്‌ വി പി സാനു എന്നിവർ സംസാരിക്കും.25 മുതൽ 27 വരെ ധീരജ്‌, പി ബിജു നഗറായ ഏലംകുളം ഇ എം എസ്‌ സമുച്ചയത്തിൽ വച്ച് പ്രതിനിധി സമ്മേളനം നടക്കും. 25ന്‌ രാവിലെ 9.30ന്‌‌ സംസ്‌കാരിക ചിന്തകൻ രാം പുനിയാനി ഉദ്‌ഘാടനം ചെയ്യും.25ന്‌ നടക്കുന്ന മുൻ സംസ്ഥാന ഭാരവാഹികളുടെ സംഗമം മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ എ വിജയരാഘവനും 26ന്‌ നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം മുൻ സംസ്ഥാന സെക്രട്ടറി‌ എ കെ ബാലനും ഉദ്‌ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളുമുൾപ്പെടെ 537 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News