ഗ്യാൻവാപി (Gyanvapi) പള്ളി വിഷയത്തിൽ മത വിദ്വേഷം പ്രചരിപ്പിച്ചതിന് ദില്ലി സർവ്വകലാശാല ഹിന്ദു കോളേജ് പ്രൊഫസർ അറസ്റ്റിൽ.
ദില്ലി സർവകലാശാല അധ്യാപകൻ ഡോ. രത്തൻ ലാൽ ആണ് അറസ്റ്റിലായത്. ഡൽഹി സർവകലാശാലക്ക് കീഴിലെ ഹിന്ദു കോളേജിലെ ചരിത്ര അധ്യാപകനാണ് ഡോ രത്തൻ ലാൽ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ദില്ലി സർവകലാശാല പ്രൊഫസർ ഡോ. രത്തൻ ലാലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് അധ്യാപകനെ വെളളിയാഴ്ച അറസ്റ്റ് ചെയ്തതായി ഡൽഹി നോർത്ത് ഡിസിപി സാഗർ സിങ് കൽസി അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ) കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.