രണ്ട് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയതിന് പിന്നാലെ ആടിന്റെ വയറ്റില്‍ നിന്നു രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ നീക്കി

രണ്ട് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയതിന് പിന്നാലെ ആടിന്റെ വയറ്റില്‍ നിന്നു രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി. മാള പള്ളിപ്പുറം സ്വദേശി കബീറിന്റെ ആടിനാണ് ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ ദിവസം ആട് രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. മണിക്കൂറുകള്‍ക്കകം ആട് തളര്‍ന്നു വീണു. ചികിത്സ നടത്തിയെങ്കിലും പിന്നീടും അസ്വസ്ഥത പ്രകടിപ്പിച്ചു. വയര്‍ വീര്‍ത്തതു കണ്ടപ്പോള്‍ വീണ്ടും കുഞ്ഞുണ്ടാകുമെന്നു കരുതി. പരിശോധനയിലാണ് വയറ്റില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്നു ശസ്ത്രക്രിയ ചെയ്യുകയായിരുന്നു.

വെറ്ററിനറി ക്ലിനിക്കില്‍ സീനിയര്‍ സര്‍ജന്‍ ഡോ. എന്‍കെ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. ശില്‍പ, ഡോ. വിഷ്ണു പ്രിയ, ഡോ. അമീന ഷെറിന്‍, ഡോ. തെസ്‌നി മറിയം തോമസ്, ഡോ. ദീപികറോയ്, ഡോ. ആനന്ദ ഭൈരവി എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News