ലക്ഷദ്വീപ് കടലിൽ ഹെറോയിൻ പിടികൂടിയ സംഭവം; പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളെന്ന് ഡി ആർ ഐ

ലക്ഷദ്വീപ് കടലിൽ 526 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളെന്ന് ഡി ആർ ഐ. 20 പേരെ ചോദ്യം ചെയ്ത് വരുകയാണെന്നും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഡി ആർ ഐ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം ബോട്ടിൽ കടത്തുകയായിരുന്ന 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ 20 പേരെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ഡി ആർ ഐ ക്ക് ലഭിച്ചു. സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയാണ് എന്ന് വ്യക്തമാകുന്ന മൊഴികളാണ് ലഭിച്ചത്.

തീരസംരക്ഷണ സേനയുടെ കൊച്ചി ആസ്ഥാനത്ത് ഡി ആർ ഐ ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ് ഇന്നു തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കും. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പടെ 20 പേരാണ് ബോട്ടിലുണ്ടായിരുന്നത്.കടൽമാർഗ്ഗം മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു DRI യും കോസ്റ്റ് ഗാർഡും ചേർന്ന് പരിശോധന നടത്തിയത്. ഒരു കിലോഗ്രാം ഹെറോയിൻ വീതമുള്ള 218 പോതികളാണ് കണ്ടെത്തിയത്. മയക്കുമരുന്ന് എവിടന്നാണ് കൊണ്ടു വരുന്നതെന്നും എവിടേയ്ക്കാണ് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News