PC GEORGE: പത്തനംതിട്ട പെരുനാട്ടില്‍ പൊലീസുകാരന് മര്‍ദ്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട പെരുനാട്ടില്‍ പൊലീസുകാരന് മര്‍ദ്ദനം. പരുക്കേറ്റ സീനിയര്‍ സി പി ഒ അനില്‍കുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുന്നാട് കിഴക്കേ മാമ്പാറയില്‍ കഴിഞ്ഞ രാത്രിയാണ് അക്രമം ഉണ്ടായയത്. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം

സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി അത്തിക്കയം സ്വദേശി സച്ചിന്‍, അലക്‌സ് എന്നിവരെയാണ് പിടികൂടിയത് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എത്തിയ സി.െഎയ്ക്ക് നേരെയും കയ്യേറ്റം ശ്രമം ഉണ്ടായി.

ലക്ഷദ്വീപ് കടലിൽ ഹെറോയിൻ പിടികൂടിയ സംഭവം; പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളെന്ന് ഡി ആർ ഐ

ലക്ഷദ്വീപ് കടലിൽ 526 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളെന്ന് ഡി ആർ ഐ. 20 പേരെ ചോദ്യം ചെയ്ത് വരുകയാണെന്നും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഡി ആർ ഐ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്നും കടൽമാർഗ്ഗം ബോട്ടിൽ കടത്തുകയായിരുന്ന 218 കിലോഗ്രാം ഹെറോയിൻ പിടികൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ 20 പേരെ ചോദ്യം ചെയ്തതിൽ നിന്നും നിർണ്ണായക വിവരങ്ങൾ ഡി ആർ ഐ ക്ക് ലഭിച്ചു. സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയാണ് എന്ന് വ്യക്തമാകുന്ന മൊഴികളാണ് ലഭിച്ചത്.

തീരസംരക്ഷണ സേനയുടെ കൊച്ചി ആസ്ഥാനത്ത് ഡി ആർ ഐ ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ് ഇന്നു തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കും. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പടെ 20 പേരാണ് ബോട്ടിലുണ്ടായിരുന്നത്.കടൽമാർഗ്ഗം മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു DRI യും കോസ്റ്റ് ഗാർഡും ചേർന്ന് പരിശോധന നടത്തിയത്. ഒരു കിലോഗ്രാം ഹെറോയിൻ വീതമുള്ള 218 പോതികളാണ് കണ്ടെത്തിയത്. മയക്കുമരുന്ന് എവിടന്നാണ് കൊണ്ടു വരുന്നതെന്നും എവിടേയ്ക്കാണ് എത്തിക്കാൻ ഉദ്ദേശിച്ചിരുന്നതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News