Monkey Pox: കുരങ്ങുപ്പനി ഭീതിയില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍; ജാഗ്രത ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

കൊവിഡിന് പിന്നാലെ കുരങ്ങുപനി ഭീതിയിലാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അമേരിക്ക, ബ്രിട്ടണ്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെയ് ആദ്യ ആഴ്ചയില്‍ അമേരിക്കയിലാണ് ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖത്തും ശരീരത്തും ചിക്കന്‍ പോക്‌സ് പോലുള്ള കുമിളകള്‍, പനി, ശരീരവേദന പ്രധാനരോഗ ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വേഗത്തില്‍ പടരുമെന്നാണ് കണ്ടെത്തല്‍. മരണ സാധ്യത ആറ് ശതമാനത്തില്‍ താഴെയാണെങ്കിലും ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടനകളുടെ മുന്നറിയിപ്പ്.

രോഗം ബാധിച്ചവരെ പ്രത്യേക നിരീക്ഷിക്കുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലും വേണം. സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഐസിഎംആറിനും നിര്‍ദ്ദേശം നല്‍കി. കുരങ്ങുപനി ലക്ഷണങ്ങളുമായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ തിരിച്ചറിയാനും സാമ്പിളുകള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതനുസരിച്ച് ചില യാത്രക്കാരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ഇന്ത്യയില്‍ ഇതുവരെ കുരങ്ങു പനി റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News