ഊണിന് കിടിലന്‍ ചക്ക പച്ചടി

ഇന്ന് ഉച്ചയൂണിന് ഒരു വെറൈറ്റി പച്ചടി ആയാലോ? ഏറെ ആരോഗ്യകരവും അതുപോലെ രുചികരവുമായ ചക്ക പച്ചടി(Chakka pachadi) വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. ചക്ക പച്ചടി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

വെളുത്തുള്ളി – 10 അല്ലി

ജീരകം – രണ്ടു നുള്ള്

വറ്റല്‍മുളകിന്റെ അരി – രണ്ടു മുളകിന്റേത്

2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍

നെയ്യ് – രണ്ടു ചെറിയ സ്പൂണ്‍

3.കടുക് – കാല്‍ ചെറിയ സ്പൂണ്‍

4.ചുവന്നുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

വറ്റല്‍മുളക് – രണ്ട്, അരി കളഞ്ഞ് അരിഞ്ഞത്

5.പച്ചമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍

6.കറിവേപ്പില – അല്‍പം

7.കടുകു ചതച്ചത് – അര ചെറിയ സ്പൂണ്‍

8.ചനച്ച ചക്ക പൊടിയായി അരിഞ്ഞത് – അരക്കപ്പ്

9.ഉപ്പ് – പാകത്തിന്

10.കട്ടത്തൈര് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കണം. എണ്ണയും നെയ്യും ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റുക. ഇതിലേക്കു പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു വഴറ്റിയ ശേഷം കറിവേപ്പില ചേര്‍ത്തിളക്കുക. അരച്ച തേങ്ങയും ചേര്‍ത്തു മൂക്കുമ്പോള്‍ കടുകു ചതച്ചതു ചേര്‍ത്തിളക്കണം. അരപ്പ് എടുത്ത പാത്രത്തില്‍ അരക്കപ്പ് വെള്ളമൊഴിച്ചു കലക്കിയതും ചേര്‍ത്തിവക്കി തിളയ്ക്കുമ്പോള്‍ ചക്ക അരിഞ്ഞതു ചേര്‍ത്തു മൂടി വച്ചു വേവിക്കണം. പാകത്തിന് ഉപ്പ് ചേര്‍ത്തു വാങ്ങി വയ്ക്കുക. തൈര് ഒഴിച്ചിളക്കി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here