ട്രൂകോളര്‍ ഇല്ലാതെ സേവ് ചെയ്യാത്ത നമ്പര്‍ ആരുടേതെന്നറിയാം

ട്രൂകോളര്‍(Truecaller) ഇല്ലാതെ ഫോണ്‌ലേക്ക് വരുന്ന കോള്‍(phone call) ആരുടേതാണെന്ന് മനസിലാക്കാം. അത്തരത്തിലൊരു മാര്‍ഗമാണ് ഇപ്പോള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)(Telecom Regulatory Authority of India) അവതരിപ്പിക്കുന്നത്. സിം കാര്‍ഡ്(Sim card) എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ഫോണ്‍ കോള്‍ ലഭിക്കുന്നയാളുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണിത്.

ഈ സംവിധാനമനുസരിച്ച് ഫോണിലേക്ക് സ്പാം, ഫ്രോഡ് കോളുകള്‍ വരുമ്പോള്‍ ഈ പുതിയ സംവിധാനമുപയോഗിച്ച് സേവ് ചെയ്യാത്ത നമ്പരാണെങ്കില്‍ വിളിക്കുന്നയാളുടെ ശരിയായ പേര് ഫോണിലെ സ്‌ക്രീനില്‍ തെളിയും. ട്രൂകോളര്‍ അടക്കമുള്ള ആപ്പുകളെക്കാള്‍ സുതാര്യത പുതിയ സംവിധാനത്തിനുണ്ടെന്നാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ അവകാശവാദം. ഉപയോക്താക്കള്‍ ആവശ്യപ്പെടാത്ത വാണിജ്യ ആശയവിനിമയത്തിന്റെയും സ്പാം കോളുകളുടെയും സന്ദേശങ്ങളുടെയും പ്രശ്നം തടയാന്‍ ടെലികോം റെഗുലേറ്റര്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തി. ‘സ്പാം, സ്‌കാം കോളുകള്‍ തടയാന്‍ നമ്പര്‍ തിരിച്ചറിയല്‍ നിര്‍ണായകമാണ്, കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങളിതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. എങ്കിലും ട്രായിയുടെ ഈ നീക്കത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും പിന്തുണ നല്‍കുന്നുവെന്നും ട്രൂകോളര്‍ വക്താവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News