Malappuram: പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയിലുണ്ടെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.

പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീല്‍ കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ജിദ്ദയില്‍ നിന്നെത്തിയ ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കൃത്യത്തില്‍ പങ്കെടുത്തു എന്ന് കരുതുന്നവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയ ഒളിവിലാണ്. യഹിയയ്ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി കേസിന് ബന്ധമുള്ളതായി പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഈ മാസം 15 ന് എത്തിയ ജലീലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തു കയായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ, നെടുമ്പാശേരി മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News