Samosa: ക്രിസ്പി വെജിറ്റബിള്‍ സമൂസ

മഴക്കാലത്ത് എല്ലാവര്‍ക്കും ഇഷ്ടം ക്രിസ്പിയായ എന്തെങ്കിലും കഴിയ്ക്കാനാണ്. ഇന്ന്, നല്ല മൊരിഞ്ഞ, സ്വാദുള്ള വെജിറ്റബിള്‍ സമൂസ(Vegetable samosa) ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മൈദ – 250 ഗ്രാം
നെയ്യ് – 80 ഗ്രാം
പച്ചമുളക് -10 എണ്ണം
സവാള -2 എണ്ണം
കടുക് -1 സ്പൂണ്‍
ഉരുളക്കിഴങ്ങ – 3 എണ്ണം
നാരങ്ങ – പകുതി
മഞ്ഞള്‍പ്പൊടി -1 നുള്ള്
എണ്ണ – 250 ഗ്രാം
ഉപ്പ് -1 നുള്ള്
വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം

മൈദ നെയ്യുമായി യോജിപ്പിച്ച് വെള്ളം ചേര്‍ത്ത് റൊട്ടി പരുവത്തില്‍ നനച്ച ശേഷം അര മണിക്കൂര്‍ വെയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കുക. പച്ചമുളകും സവാളയും ചെറുതായി
അരിയുക. ചീനച്ചട്ടിയില്‍ കുറച്ചു എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച ശേഷം ഉരുളക്കിഴങ്ങും സവാളയും പച്ചമുളകും ഉപ്പും ചേര്‍ത്ത് വഴറ്റി നാരങ്ങാനീര് ചേര്‍ക്കുക.നന്നായി വെന്ത ശേഷം ഇളക്കി വാങ്ങി വെ്ക്കുക. വെജിറ്റബിള്‍ സമൂസ തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News