
തിരുവനന്തപുരം വിതുരയില്‍ മധ്യവയസ്‌ക്കനെ മരിച്ചനിലയില്‍ കണ്ടെത്തി. മരണം ഷോക്കേറ്റത് മൂലമാണെന്ന് സംശയം.വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ച ആള്‍ക്ക് അറുപത് വയസ്സോളം പ്രായം തോന്നിക്കുന്നുണ്ട്. മുന്‍പ് ഈ പ്രദേശങ്ങളിലൊന്നും കണ്ടു പരിചയം ഇല്ലാത്ത ആളാണിതെന്ന് സമീപ വാസികള്‍ പറഞ്ഞു.
കാട്ടുപന്നി ശല്യമുള്ള മേഖല ആയതിനാല്‍ പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്നും ഷോക്ക് ഏറ്റതാണ് മരണ കാരണം എന്ന് സംശയമുണ്ട്. മൃതദേഹത്തില്‍ ഇടതു കാല്‍മുട്ടിന് താഴെ കണ്ണം കാലില്‍ പൊളളല്‍ ഏറ്റ പാടുമുണ്ട്. ശരീരത്തില്‍ കമ്പി ചുറ്റി കിടക്കുന്നുണ്ടായിരുന്നു.. സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചു.
മധ്യപ്രദേശില്‍ ഭിന്നശേഷിക്കാരനായ വയോധികനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ ഭിന്നശേഷിക്കാരന്‍ വയോധികനെ ക്രൂരമായി കൊലപ്പെടുത്തി. ഒരു പ്രത്യേക മതത്തില്‍ പെട്ടയാളാണെന്ന സംശയത്തിന്റെ പേരിലാണ് 65 കാരനെ മര്‍ദ്ദിച്ച് കൊന്നത്. ഭന്‍വര്‍ലാല്‍ ജെയിന്റെ മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സംഭവത്തില്‍ മാനസ പൊലീസ് കേസെടുത്തു.
ദിനേശ് കുശ്വാഹ എന്നയാളാണ് വയോധികനെ ആക്രമിച്ചത്. മര്‍ദ്ദിക്കുന്നതിനിടയില്‍ ‘നിങ്ങളുടെ ഐഡന്റിറ്റി കാര്‍ഡ് കാണിക്കൂ’ എന്ന് ചോദിക്കുന്നത് വിഡിയോയില്‍ കാണാം. അവശനായ വൃദ്ധനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കുടുംബാംഗങ്ങള്‍ പൊലീസിനെ സമീപിച്ച്, മൃതദേഹം തിരിച്ചറിഞ്ഞു.
ഭന്‍വര്‍ലാല്‍ ജെയിന്‍ ഭിന്നശേഷിക്കാരനും, ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here