Sreelanka; ശ്രീലങ്കയില്‍ വീണ്ടും പെട്രോള്‍ ആവശ്യപ്പെട്ടു കലാപം; പാതകൾ ഉപരോധിച്ച് ജനങ്ങൾ

ശ്രീലങ്കയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു കലാപം. തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം വാഹനങ്ങളുമായി ജനം ഉപരോധിക്കുകയാണ്. ഒരുദിവസത്തേക്കുള്ള പെട്രോള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കുള്ളതെന്നു വിതരണകമ്പനികള്‍ അറിയിച്ചതോടെയാണു സമരങ്ങള്‍ തുടങ്ങിയത്. അതിനിടെ ശ്രീലങ്കയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നു ലോകബാങ്കും എഡിബിയും ഏഷ്യന്‍ ഇ‍ന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ബാങ്കും ചേര്‍ന്നു രൂപീകരിച്ച കര്‍മ സിമിതി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി ഒന്നരമാസം പിന്നിടുമ്പോള്‍ ലങ്കന്‍ തെരുവിലെ കാഴ്ചകള്‍ ഇതാണ്. സിലിണ്ടറുകളുമായി വലുപ്പച്ചെറുപ്പമില്ലാതെ ആളുകള്‍ പാചകവാതകത്തിനായി മണിക്കൂറുകള്‍ വരിനില്‍ക്കുന്നു. പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനുള്ള ആളുകളുടെ ബഹളങ്ങള്‍ കലാപത്തിലേക്കു നീങ്ങുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കൊളംബോയിലേക്കുള്ള പ്രധാന പാതകളെല്ലാം പെട്രോള്‍ ആവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്നു നിശ്ചലമായി.

ലങ്കയ്ക്ക് അടിയന്തരസഹായം നല്‍കാന്‍ ലോകബാങ്കും എഡിബിയും എഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്മെന്റ് ബാങ്കും ചേര്‍ന്നുരൂപീകരിച്ച കര്‍മ്മ സമിതി തീരുമാനിച്ചു. മരുന്നും ഭക്ഷണവും വാങ്ങുന്നതിനായി നിലവിലെ പദ്ധതികളുടെ പണം ലങ്കയ്ക്കായി നല്‍കാമെന്നാണു സമിതിയുടെ തീരുമാനം. രാജ്യാന്തര നാണയ നിധിയുമായി ലങ്ക നടത്തുന്ന വായ്പ ചര്‍ച്ചകള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകും.

ഈആഴ്ച തന്നെ വായ്പ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകും. വിദേശ കടപത്രങ്ങളുടെ പലിശയടക്കുന്നതു മുടങ്ങിയതോടെ രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച് ലങ്കയുടെ റേറ്റിങ് സിയില്‍ നിന്നു ഡിയിലേക്കു താഴ്ത്തി. ഇതോടെ വിദേശ വായ്പകള്‍ക്കും തടസ്സമുണ്ടാകും. ഇന്ത്യയുടെ ഒരു മില്യണ്‍ ഡോളറിന്റെ ക്രെഡിറ്റ് വായ്പ അമേരിക്കന്‍ ഡോളറില്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. വായ്പ പണം ഇന്ത്യന്‍ രൂപയില്‍ ഉപയോഗിക്കണമെന്ന നിബന്ധനയെ തുടര്‍ന്നു ചരക്കെടുക്കാന്‍ രാജ്യാന്തര കപ്പല്‍ കമ്പനികള്‍ തയ്യാറാവാത്തത് രാജ്യത്തെ വലച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News