Trivandrum: ക്യാപ്റ്റന്റെ പീഡനം; തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും വിദ്യാര്‍ത്ഥിനി നാടു വിട്ടു

തിരുവനന്തപുരം ഏവിയേഷന്‍ അക്കാഡമിയില്‍ പീഡനമെന്ന് പരാതി. ക്യാപ്റ്റനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനി നാടുവിട്ടു. പരിശീലനത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. പരാതിക്ക് ശേഷവും മാനസിക ശാരിരിക പീഡനം തുടര്‍ന്നെന്ന് ആരോപിച്ചാണ് നാടുവിട്ടതെന്ന് പിതാവ്. കുട്ടിയെ കന്യാകുമാരിയില്‍ നിന്ന് കണ്ടു കിട്ടി.

Karnataka: കര്‍ണാടകയില്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു

കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ധാര്‍വാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

വാഹനത്തില്‍ 20 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം. മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ക്രൂയിസര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

അനന്യ (14), ഹരീഷ് (13), ശില്‍പ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവര്‍ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here